ശ്രീമതി.കെ.ഷൈലജ
പ്രധാനാധ്യാപിക
ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂൾ ,ചുനങ്ങാട്
ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂൾ ,ചുനങ്ങാട്
പ്രിയ രക്ഷിതാക്കളേ,
ഒട്ടേറെ ആഗ്രഹങ്ങളും പ്രതീക്ഷകളുമായി പുതിയ അക്കാദമിക വർഷത്തിൽ സ്കൂളിലേക്ക് കടന്നുവരുന്ന ഏവർക്കും സ്വാഗതം.
ഭൗതികസൗകര്യവികസനംകൊണ്ടുമാത്രം സ്കൂളുകൾ ഗുണമേന്മാ വിദ്യാഭ്യാസം ഒരുക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നില്ല. കുട്ടികൾക്ക് അവരവരുടെ കഴിവുകൾ കണ്ടെത്തി അത് ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും ആവശ്യമായ പഠനസന്ദർഭങ്ങൾ ഒരുക്കാൻ വിദ്യാലയത്തിനും കഴിയണം.ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ് ചുനങ്ങാട് ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂൾ കടന്നുപോകുന്നത് ,കഴിഞ്ഞവർഷം നമ്മുടെ പ്രവർത്തനത്തിന് വലിയ പിന്തുണയാണ‌് രക്ഷാകർതൃ സമൂഹം നൽകിയത്.നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് മികവിനായി അണിചേരാൻ കഴിയണം.ഈ അണിചേരലിന്റെ പുതിയ പടവുകളുടെ ദിനങ്ങളാവട്ടെ ഓരോ ദിനങ്ങളും മികവാർന്ന പഠനത്തിനായുള്ള മുന്നേറ്റത്തിന്റെ ഭാഗമാകാം...എന്റെ സ്കൂൾ ,എന്റെ അഭിമാനം.എന്ന സ്വത്വബോധമുണരട്ടെ ...
No comments:
Post a Comment