അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ പുതിയ സ്കൂള്‍ അധ്യയന വര്‍ഷത്തില്‍ അക്ഷരമുറ്റത്തേക്ക് കടന്നുവന്ന എല്ലാ കുട്ടികളെയും ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ സ്നേഹപൂര്‍വം സ്വാഗതംചെയ്തു.സ്കൂളിൽ ആഘോഷത്തിന്‍റെ അന്തരീക്ഷമായിരുന്നു .സ്കൂളും പരിസരവും വർണാഭമാക്കാൻ സ്കൂളിലെ പിടിഎ അംഗങ്ങളും പൂർവ്വവിദ്യാർഥികളും സഹായിച്ചു.
ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിൽ പ്രവേശനോത്സവം 2019 സ്കൂൾ പിടിഎ പ്രസിഡന്റ് അധ്യക്ഷം വഹിച്ച ചടങ്ങു,വാർഡ് മെമ്പർ ശങ്കരനാരായണൻ ഉദ്‌ഘാടനം ചെയ്തു ,ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.കെ.ഷൈലജ സ്വാഗതം പറഞ്ഞു.പൂർവവിദ്യാർഥി അബു ഫാസിൽ ആശംസകൾ അർപ്പിച്ചു ,കുട്ടികൾക്ക് പഠനോപകരണങ്ങൾ ,പാഠപുസ്തകങ്ങൾ ,യൂണിഫോം ,സമ്മാനങ്ങൾ ,മധുരം എന്നിവ വിതരണം ചെയ്തു ,കുട്ടികാളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് അക്ഷര ദീപം തെളിച്ചു ,അജിതോമസ് മാഷ് നന്ദിയും പറഞ്ഞു .
എല്ലാ ആശംസകളും നേരുന്നു...
ReplyDelete