Thursday, 27 June 2019

പുസ്തക പരിചയം -പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി -സൂര്യ ഗോപി


           ഇന്ന് അസംബ്ലിയിൽ  പുസ്തക പരിചയം  എന്ന സെഷനിൽ  സ്കൂളിലെ പ്രധാനാദ്ധ്യാപിക കൂടിയായ കെ.ഷൈലജ ടീച്ചർ  സൂര്യ ഗോപിയുടെ പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി എന്ന പുസ്തകമാണ്  പരിചയപ്പെടുത്തിയത്.
          പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി,സ്വപ്നത്തിലെ ചരിത്രം ,സ്‌നേഹം ,പ്രിയപ്പെട്ട മഴ,അരി, ഒരു ജീവൻ തുടങ്ങി ഇരുപതു ചെറുകഥയുടെ ഒരു സമാഹാരമാണ് പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി എന്ന പുസ്തകം.

          എസ്.ബി.ടി സാഹിത്യ പുരസ്‌കാരം 2007  പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി  എന്ന ബാലസാഹിത്യം അർഹമായി.

കുട്ടികൾക്കായി മുതിർന്നവർ എഴുതുന്ന നിരവധി പുസ്തകങ്ങളുണ്ട് എന്നാൽ കുട്ടികളുടെ ഭാവന അവർ തന്നെ തുറന്നു വെക്കുമ്പോൾ അതിൽ തെളിയുന്ന സാഹിത്യലോകം നാം പ്രതീക്ഷിക്കുത്തിലും എത്രയോ മികച്ചതാണെന്ന് സൂര്യ ഗോപി തെളിയിക്കുന്നു .കഥയുടെ വിശാലലോകത്തേക്ക് വിരിയുന്ന ഈ ആദ്യദളത്തിൽ 
നിറയെ ജീവിതത്തിന്റെ വ്യത്യസ്ഥമായ ഭാഷയും പരിമളവുമുണ്ട്.

Wednesday, 26 June 2019

വിദ്യാലയ അസംബ്ലി

ചുനങ്ങാട്സ്കൂളിലെ ഉമ്നേഷ കാഴ്ചകൾ 


പ്രഭാതപ്രവര്‍ത്തനം ആസ്വാദ്യമാകുന്ന വിദ്യാലയാനുഭവമാണത് ചുനങ്ങാട് ജി.എച്ച് .ഡബ്ള്യു എൽ.പിയിൽ അസംബ്ലി. അനൗപചാരികതയും സൗഹൃദവും ,ഉമ്നേഷം പകരുന്ന പങ്കിടലുകളും വൈവിധ്യവും പങ്കാളിത്തവും ഇവിടെക്കാണാൻ കഴിയുന്നു...
വിദ്യാലയത്തിന്റെ ചിന്ത സര്‍ഗാത്മകമാകുമ്പോഴേ വിദ്യാലയ വികസനപദ്ധതിയില്‍ അസംബ്ലി സ്ഥാനം പിടിക്കൂ എന്ന് ഇവിടുത്തെ അസംബ്ലി തെളിയിക്കുന്നു.
ഇന്ന് സ്കൂളിലെ  മൂന്നാം ക്ലാസ് കുട്ടികളുംബിന്ദു ടീച്ചറുമായിരുന്നു അസംബ്ലി ഒരുക്കിയത്.
പതിവ് അസംബ്ലി ഇനങ്ങൾക്ക് പുറമേ
  • ക്ലാസ് റൂം പ്രവർത്തന വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം 
  • പുസ്തക പരിചയവും 
  •  പൊതുവിജ്ഞാനക്വിസ്സും 
  • സ്കൂൾ വാർത്തകളും 
ഒക്കെ കാണാൻ കഴിയും ഇവിടുത്തെ അസംബ്ലികളിൽ .പതിവ് തെറ്റാതെ, ഈ ഉമ്നേഷ കാഴ്ച എല്ലാ ആഴ്ചയും ചൊവ്വാ ,വ്യാഴം ദിവസങ്ങളിൽ തുടരുന്നു...

Saturday, 22 June 2019

അനുമോദനസദസ്സും സ്മാർട്ട് ക്ലാസ് ഉദ്‌ഘാടനവും നടന്നു



ആശംസകൾ 


ഉപഹാര സമർപ്പണം 


ലോഗോ പ്രകാശനം 

ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിൽ അനുമോദനസദസ്സും സ്മാർട്ട് ക്ലാസ് ഉദ്‌ഘാടനവും നടന്നു 

ചുനങ്ങാട് :ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിൽ അനുമോദനസദസ്സും സ്മാർട്ട് ക്ലാസ് ഉദ്‌ഘാടനവും നടന്നു.സ്കൂൾ ചുനങ്ങാടിൽ നിന്നും ഇക്കൊല്ലം എൽ.എസ്സ് എസ്സ് സ്കോളർഷിപ്പ് നേടിയ  മുഹമ്മദ് അനീന് സ്കൂളിന്റെ ആദരം നൽകി.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .കെ.കെ കുഞ്ഞൻ ചടങ്ങു ഉദ്‌ഘാടനം ചെയ്തു. അമ്പലപ്പാറ  ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ:കെ.ശങ്കരനാരായണൻ അധ്യക്ഷനായിരുന്നു.
   സ്കൂൾ പി.ടി.എ ,എസ്.എം.സി,ഡോ:ബി.ആർ അംബേദ്കർ  സ്മാരക ഗ്രന്ധശാല ,എന്നിവർക്ക് പുറമേ എസ്.എഫ്.ഐ ചുനങ്ങാട് ലോക്കൽ കമ്മിറ്റി എന്നിവർ ഉപഹാരങ്ങൾ നൽകി .സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി:കെ.ശൈലജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.കൂടാതെ പുതിയതായി ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്‌ഘാടനവും സ്കൂൾ വാർത്താ ബ്‌ളോഗ്‌ ആയ നല്ലവർത്തയുടെ ഉദ്‌ഘാടനം   ഒറ്റപ്പാലം എ.ഇ.ഓ ശ്രീ സി.സത്യപാലനും  വാർഡ് മെമ്പർ ശ്രീ:കെ.ശങ്കരനാരായണനും ചേർന്ന് നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ .വി.പി സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അമ്പലപ്പാറ  ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ:എം.സുബ്രമണ്യൻ ,വാർഡ് മെമ്പർ ശ്രീ:സൈനുദ്ധീൻ .വി ,ബി.ആർ.സി ട്രെയിനർ ശ്രീ :പ്രസന്നൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി അജി തോമസ് നന്ദിയും പറഞ്ഞു.

Friday, 21 June 2019

വിജയാശംസകൾ -കെ.കെ.കുഞ്ഞൻ പ്രസിഡന്റ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്



കെ.കെ.കുഞ്ഞൻ 
പ്രസിഡന്റ് അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് 


ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ചുനങ്ങാടിൽ നിന്നും ഇക്കൊല്ലം  എൽ.എസ്സ് എസ്സ് സ്കോളർഷിപ്പ് നേടിയ  മുഹമ്മദ് അനീന് എന്റെ വിജയാശംസകൾ.
ചുനങ്ങാട്‌ ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിനു
എല്ലാ ഭാവുകങ്ങളും  നേരുന്നു.


മികവിലേയ്ക്ക് മുന്നേറാം - ശ്രീമതി.കെ.ഷൈലജ ,പ്രധാനാധ്യാപിക ,ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂൾ ,ചുനങ്ങാട്‌

ശ്രീമതി.കെ.ഷൈലജ
                                                             പ്രധാനാധ്യാപിക                                      
                                       ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂൾ ,ചുനങ്ങാട്‌ 

പ്രിയ രക്ഷിതാക്കളേ,
                ഒട്ടേറെ ആഗ്രഹങ്ങളും പ്രതീക്ഷകളുമായി പുതിയ അക്കാദമിക വർഷത്തിൽ സ്കൂളിലേക്ക് കടന്നുവരുന്ന ഏവർക്കും സ്വാഗതം.
                ഭൗതികസൗകര്യവികസനംകൊണ്ടുമാത്രം സ്കൂളുകൾ ഗുണമേന്മാ വിദ്യാഭ്യാസം ഒരുക്കുന്ന മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്നില്ല. കുട്ടികൾക്ക് അവരവരുടെ കഴിവുകൾ കണ്ടെത്തി അത് ഏറ്റവും ഉന്നതിയിലേക്ക് എത്തിക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും ആവശ്യമായ പഠനസന്ദർഭങ്ങൾ ഒരുക്കാൻ  വിദ്യാലയത്തിനും കഴിയണം.ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്  ചുനങ്ങാട്‌ ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂൾ  കടന്നുപോകുന്നത് ,കഴിഞ്ഞവർഷം നമ്മുടെ പ്രവർത്തനത്തിന് വലിയ പിന്തുണയാണ‌് രക്ഷാകർതൃ സമൂഹം നൽകിയത്.നമുക്കെല്ലാവർക്കും ഒത്തൊരുമിച്ച് മികവിനായി അണിചേരാൻ കഴിയണം.ഈ അണിചേരലിന്റെ പുതിയ പടവുകളുടെ ദിനങ്ങളാവട്ടെ ഓരോ ദിനങ്ങളും മികവാർന്ന പഠനത്തിനായുള്ള മുന്നേറ്റത്തിന്റെ ഭാഗമാകാം...എന്റെ സ്കൂൾ ,എന്റെ അഭിമാനം.എന്ന സ്വത്വബോധമുണരട്ടെ ...

Thursday, 20 June 2019

അനുമോദനസദസ്സും സ്മാർട്ട് ക്ലാസ് ഉദ്‌ഘാടനവും -22-06-2019 ന് ശനിയാഴ്ച രാവിലെ 10 മണിയ്ക്ക്








ആശംസാകുറിപ്പ്- കൃഷ്ണദാസ്.കെ ഗുരുവാരം ചെയർമാൻ എസ്സ്.എം .സി


കൃഷ്ണദാസ്.കെ 
ഗുരുവാരം 
(ചെയർമാൻ എസ്സ്.എം .സി )
     പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലങ്ങൾ മുന്നോട്ട് കുതിക്കുമ്പോൾ 
ആ കുതിപ്പിനൊപ്പം എത്താനായി ചുനങ്ങാട്‌ ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിനെ മുന്നോട്ട് നയിച്ച 
അധ്യാപർക്കും രക്ഷിതാക്കൾക്കും സർവ്വോപരി വിദ്യാർത്ഥികൾക്കും സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ എല്ലാ ആശംസകളും നേരുന്നു.


Friday, 14 June 2019

ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിൽ സ്മാർട്ട് ക്ലാസ്സുകൾ ഒരുങ്ങി

ചുനങ്ങാട്‌: ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിൽ  സ്മാർട്ട് ക്ലാസ്സുകൾ ഒരുങ്ങി.എം.എൽ.എ. ഫണ്ടിൽ നിന്നും ലഭിച്ച ലാപ്‌ടോപ്പും പ്രോജെക്ടറും ഉപയോഗിച്ച് സജ്ജീകരിച്ച ഒന്നാം ക്ലാസ്സിലെ സ്മാർട്ട് ക്ലാസ്റൂമിന് പുറമേ.നിലവിൽ സ്കൂളിൽ ലഭ്യമായിരുന്ന രണ്ടു ലാപ്‌ടോപ്പും പ്രോജെക്ടറും ഉപയോഗിച്ച്  നാലാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും കൂടി സ്മാർട്ട് ക്ലാസ്സുകൾ ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്.
സ്മാർട്ട് ക്ലാസ്സുകളുടെ ഉദ്‌ഘാടനം 22-06 -2019 നു അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .കെ.കെ കുഞ്ഞൻ നിർവഹിക്കും.

Thursday, 13 June 2019

അറബിക് അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ



ചുനങ്ങാട്‌: ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിലെ അറബിക് പാർട്ട് ടൈം ദിവസവേതന അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം  14-06-2019 വെള്ളിയാഴ്ച്ച ഉച്ചക്ക് 2:30 നു.യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ എത്തിച്ചേരുക.

Thursday, 6 June 2019

സ്കൂള്‍ പ്രവേശനോത്സവം 2019



അറിവിന്‍റെ ആദ്യാക്ഷരം കുറിക്കാന്‍ പുതിയ സ്കൂള്‍ അധ്യയന വര്‍ഷത്തില്‍ അക്ഷരമുറ്റത്തേക്ക് കടന്നുവന്ന എല്ലാ കുട്ടികളെയും ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ സ്നേഹപൂര്‍വം സ്വാഗതംചെയ്തു.സ്കൂളിൽ ആഘോഷത്തിന്‍റെ അന്തരീക്ഷമായിരുന്നു .സ്കൂളും പരിസരവും വർണാഭമാക്കാൻ  സ്കൂളിലെ പിടിഎ അംഗങ്ങളും  പൂർവ്വവിദ്യാർഥികളും സഹായിച്ചു.
ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിൽ  പ്രവേശനോത്സവം 2019 സ്കൂൾ പിടിഎ പ്രസിഡന്റ് അധ്യക്ഷം വഹിച്ച ചടങ്ങു,വാർഡ് മെമ്പർ ശങ്കരനാരായണൻ ഉദ്‌ഘാടനം ചെയ്തു ,ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി.കെ.ഷൈലജ സ്വാഗതം പറഞ്ഞു.പൂർവവിദ്യാർഥി അബു ഫാസിൽ ആശംസകൾ അർപ്പിച്ചു ,കുട്ടികൾക്ക് പഠനോപകരണങ്ങൾ ,പാഠപുസ്തകങ്ങൾ ,യൂണിഫോം ,സമ്മാനങ്ങൾ ,മധുരം  എന്നിവ വിതരണം ചെയ്തു ,കുട്ടികാളും രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന്  അക്ഷര ദീപം തെളിച്ചു ,അജിതോമസ് മാഷ് നന്ദിയും പറഞ്ഞു .

Wednesday, 5 June 2019

ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ചുനങ്ങാടിന്റെ ഈദ് ആശംസകൾ


നാടെങ്ങും തക്ബീര്‍ മുഴങ്ങുകയായിപുത്തന്‍ വസ്ത്രങ്ങളും അണിഞ്ഞു വിശ്വാസികള്‍ പ്രാര്‍ത്ഥനാ നിരതമായി.  വ്രത ശുദ്ധിയിലൂടെ നേടിയ  നിര്‍മലമായ മനസ്സുമായി,  നവ ചൈതന്യവും ധര്‍മ നിഷ്ഠയും കൈമുതലാക്കി ഓരോ വിശ്വാസിയും പരസ്പര സ്നേഹത്തിന്റെ ആശ്ലേഷ്യങ്ങള്‍ പകരുകയാണ്മാനവിക മൂല്യങ്ങള്‍പരസ്പര സ്നേഹം  ഇവ ജീവിതത്തില്‍ ഉടനീളം കാത്തു സൂക്ഷിക്കും എന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് ചുനങ്ങാടിന്റെ  കലാലയ മുത്തശ്ശി ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ഏവർക്കും ഈദ് ആശംസിക്കുന്നു...!!

Monday, 3 June 2019

ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി


ചുനങ്ങാട്:സ്കൂൾ പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കമായി ചുനങ്ങാട് എസ്.എഫ്.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി.എസ്.എഫ്.ഐ ചുനങ്ങാട് ലോക്കൽ കമ്മിറ്റി പ്രസിഡന്റ് അബു ഫാസിൽ,സെക്രട്ടറി അഭിജിത്ത് ,ലോക്കൽ കമ്മിറ്റി അംഗമായ  സൂര്യ ,ഏര്യാ കമ്മിറ്റി അംഗമായാ അശ്വതി എന്നിവർ ശുചീകരണ പ്രവർത്തനനങ്ങൾക്കു നേതൃത്വം കൊടുത്തു

Saturday, 1 June 2019

എൽ.എസ്സ് എസ്സ് വിജയി മുഹമ്മദ് അനീന് ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ചുനങ്ങാടിന്റെ ആദരം


ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ചുനങ്ങാടിൽ നിന്നും ഇക്കൊല്ലം എൽ.എസ്സ് എസ്സ് സ്കോളർഷിപ്പ് നേടിയ  മുഹമ്മദ് അനീന് സ്കൂളിന്റെ ആദരം 
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍  നാലാംതരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പരീക്ഷയാണ് എല്‍.എസ്.എസ്. നാലാം തരത്തില്‍ ആര്‍ജിച്ച അറിവുകള്‍, അനുഭവങ്ങള്‍ എന്നിവ പരീക്ഷിക്കുന്ന ഒരു പരീക്ഷകൂടിയാണിത്.  

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ആറിന്


മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത്  ജൂണ്‍ ആറിന്.ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂളിലെ പ്രവേശനോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ  പി.ടി.എ / എസ്സ് .എം .സി യോഗം ജൂണ്‍ ഒന്നിന് സ്കൂൾ ഓഫീസിൽ നടന്നു.യോഗത്തിൽ സ്കൂൾ  പ്രധാനാധ്യാപിക ശ്രീമതി .കെ.ഷൈലജ,പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാർ ,എസ്സ്.എം .സി ചെയർമാൻ വേലായുധൻ ,വാർഡ് മെമ്പർ ശങ്കരനാരായണൻ എന്നിവർക്ക് പുറമേ സ്കൂൾ സ്റ്റാഫ് അംഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു