ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ മാനേജറും ജീവനക്കാരും ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിലെത്തുകയായിരുന്നു തുടർന്ന് മുഴുവൻ കുട്ടികൾക്കും സീറോ ബാലൻസ് അക്കൗണ്ട് തുടങ്ങി.ഈ ഒരു പ്രവർത്തിയിലൂടെ വിവിധ സ്കോളർഷിപ്പുകൾക്കും ലംസംഗ്രാൻഡ് ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കുമായി മുഴുവൻ കുട്ടികൾക്കും അക്കൗണ്ട് റെഡി .
Monday, 8 July 2019
പി.ടി.എ ജനറൽ ബോഡി നടന്നു
ജി.എച്ച്.ഡബ്ലിയു.എൽ.പി സ്കൂൾ ചുനങ്ങാടിൽ 05-07-2019 നു പി.ടി.എ ജനറൽ ബോഡി നടന്നു.പി.ടി.എ ജനറൽ ബോഡിയിൽ സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി.കെ.ഷൈലജ 2019 ജൂൺ മാസത്തെ കണക്കുകൾ അവതാരിപ്പിച്ചു.തുടർന്ന് സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തെക്കുറിച്ചു സംസാരിച്ചു.തുടർന്ന് നൂൺ ഫീഡിങ് ചുമതലയില്ല ബിന്ദു ടീച്ചർ ഉച്ചഭക്ഷണത്തിനു വിഭവ സമാഹരണത്തിന്റെ
സാദ്ധ്യതകൾ ഷെയർ ചെയ്തു.
കുട്ടിക്കൂട്ടം പ്രവർത്തന പദ്ധതികൾ എസ്.ആർ.ജി കൺവീനർ വിദ്യ ടീച്ചർ പങ്കുവച്ചു.സ്കൂളിന്റെ വാർത്താ ബ്ലോഗ് ആയ നല്ലവാർത്ത അജിതോമസ് മാഷ് രക്ഷതാക്കളെ പരിചയപ്പെടുത്തി.
തുടർന്ന് സ്കൂൾ പി.ടി.എ തെരഞ്ഞെടുപ്പ് നടന്നു ശ്രീ .വി.പി സുരേഷ്‌കുമാറിനെ വീണ്ടും സ്കൂൾ പി.ടി.എ പ്രസിഡന്റ് ആയും ,നിഷ വൈസ്-പ്രസിഡന്റ് ആയി തെരെഞ്ഞെടുത്തു.മദർ പി.ടി.എ ,നൂൺ ഫീഡിങ് കമ്മിറ്റി എന്നിവ രൂപീകരിച്ചു.വാർഡ് മെമ്പർ ശ്രീ:കെ.ശങ്കരനാരായണൻ പുതിയ പി.ടി.എ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
Tuesday, 2 July 2019
ഇന്നത്തെ അസംബ്ലി-02-07-2019
ഇന്നത്തെ അസംബ്ലി-02-07-2019
ഇന്നത്തെ അസംബ്ലി നാലാം ക്ലാസ്സിലെ കുട്ടികളും അദ്ധ്യാപകരും ചേർന്നൊരുക്കിയത്.മഴകാരണം ഒന്നാംക്ലാസ്സിലായിരുന്നു അസംബ്ലി നാലാം ക്ലാസ്സിലെ കുട്ടികൾ പതിവ് അസംബ്ലി ഇനങ്ങൾക്ക് പുറമേ
- ബഷീർ ദിന ക്വിസ് ചോദ്യങ്ങൾ
- കടങ്കഥകൾ
- പുസ്തകപരിചയം
- പരിസരപഠനം വയലും വനവും എന്ന പാഠത്തിലെ ആവാസവ്യവസ്ഥക്ക് നാശം വരുത്തുന്ന പ്രവർത്തനങ്ങൾ എന്നിവ അവതരിപ്പിച്ചു
Thursday, 27 June 2019
പുസ്തക പരിചയം -പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി -സൂര്യ ഗോപി
ഇന്ന് അസംബ്ലിയിൽ പുസ്തക പരിചയം എന്ന സെഷനിൽ സ്കൂളിലെ പ്രധാനാദ്ധ്യാപിക കൂടിയായ കെ.ഷൈലജ ടീച്ചർ സൂര്യ ഗോപിയുടെ പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി എന്ന പുസ്തകമാണ് പരിചയപ്പെടുത്തിയത്.
പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി,സ്വപ്നത്തിലെ ചരിത്രം ,സ്‌നേഹം ,പ്രിയപ്പെട്ട മഴ,അരി, ഒരു ജീവൻ തുടങ്ങി ഇരുപതു ചെറുകഥയുടെ ഒരു സമാഹാരമാണ് പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി എന്ന പുസ്തകം.
എസ്.ബി.ടി സാഹിത്യ പുരസ്‌കാരം 2007 പൂക്കളെ സ്‌നേഹിച്ച പെൺകുട്ടി എന്ന ബാലസാഹിത്യം അർഹമായി.
കുട്ടികൾക്കായി മുതിർന്നവർ എഴുതുന്ന നിരവധി പുസ്തകങ്ങളുണ്ട് എന്നാൽ കുട്ടികളുടെ ഭാവന അവർ തന്നെ തുറന്നു വെക്കുമ്പോൾ അതിൽ തെളിയുന്ന സാഹിത്യലോകം നാം പ്രതീക്ഷിക്കുത്തിലും എത്രയോ മികച്ചതാണെന്ന് സൂര്യ ഗോപി തെളിയിക്കുന്നു .കഥയുടെ വിശാലലോകത്തേക്ക് വിരിയുന്ന ഈ ആദ്യദളത്തിൽ
നിറയെ ജീവിതത്തിന്റെ വ്യത്യസ്ഥമായ ഭാഷയും പരിമളവുമുണ്ട്.
Wednesday, 26 June 2019
വിദ്യാലയ അസംബ്ലി
ചുനങ്ങാട്സ്കൂളിലെ ഉമ്നേഷ കാഴ്ചകൾ

പ്രഭാതപ്രവര്‍ത്തനം ആസ്വാദ്യമാകുന്ന വിദ്യാലയാനുഭവമാണത് ചുനങ്ങാട് ജി.എച്ച് .ഡബ്ള്യു എൽ.പിയിൽ അസംബ്ലി. അനൗപചാരികതയും സൗഹൃദവും ,ഉമ്നേഷം പകരുന്ന പങ്കിടലുകളും വൈവിധ്യവും പങ്കാളിത്തവും ഇവിടെക്കാണാൻ കഴിയുന്നു...
വിദ്യാലയത്തിന്റെ ചിന്ത സര്‍ഗാത്മകമാകുമ്പോഴേ വിദ്യാലയ വികസനപദ്ധതിയില്‍ അസംബ്ലി സ്ഥാനം പിടിക്കൂ എന്ന് ഇവിടുത്തെ അസംബ്ലി തെളിയിക്കുന്നു.
ഇന്ന് സ്കൂളിലെ മൂന്നാം ക്ലാസ് കുട്ടികളുംബിന്ദു ടീച്ചറുമായിരുന്നു അസംബ്ലി ഒരുക്കിയത്.
പതിവ് അസംബ്ലി ഇനങ്ങൾക്ക് പുറമേ

പ്രഭാതപ്രവര്‍ത്തനം ആസ്വാദ്യമാകുന്ന വിദ്യാലയാനുഭവമാണത് ചുനങ്ങാട് ജി.എച്ച് .ഡബ്ള്യു എൽ.പിയിൽ അസംബ്ലി. അനൗപചാരികതയും സൗഹൃദവും ,ഉമ്നേഷം പകരുന്ന പങ്കിടലുകളും വൈവിധ്യവും പങ്കാളിത്തവും ഇവിടെക്കാണാൻ കഴിയുന്നു...
വിദ്യാലയത്തിന്റെ ചിന്ത സര്‍ഗാത്മകമാകുമ്പോഴേ വിദ്യാലയ വികസനപദ്ധതിയില്‍ അസംബ്ലി സ്ഥാനം പിടിക്കൂ എന്ന് ഇവിടുത്തെ അസംബ്ലി തെളിയിക്കുന്നു.
ഇന്ന് സ്കൂളിലെ മൂന്നാം ക്ലാസ് കുട്ടികളുംബിന്ദു ടീച്ചറുമായിരുന്നു അസംബ്ലി ഒരുക്കിയത്.
പതിവ് അസംബ്ലി ഇനങ്ങൾക്ക് പുറമേ
- ക്ലാസ് റൂം പ്രവർത്തന വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം
- പുസ്തക പരിചയവും
- പൊതുവിജ്ഞാനക്വിസ്സും
- സ്കൂൾ വാർത്തകളും
Saturday, 22 June 2019
അനുമോദനസദസ്സും സ്മാർട്ട് ക്ലാസ് ഉദ്‌ഘാടനവും നടന്നു
ആശംസകൾ
ഉപഹാര സമർപ്പണം
ലോഗോ പ്രകാശനം
ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിൽ അനുമോദനസദസ്സും സ്മാർട്ട് ക്ലാസ് ഉദ്‌ഘാടനവും നടന്നു
ചുനങ്ങാട് :ഗവഃ ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിൽ അനുമോദനസദസ്സും സ്മാർട്ട് ക്ലാസ് ഉദ്‌ഘാടനവും നടന്നു.സ്കൂൾ ചുനങ്ങാടിൽ നിന്നും ഇക്കൊല്ലം എൽ.എസ്സ് എസ്സ് സ്കോളർഷിപ്പ് നേടിയ മുഹമ്മദ് അനീന് സ്കൂളിന്റെ ആദരം നൽകി.അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ .കെ.കെ കുഞ്ഞൻ ചടങ്ങു ഉദ്‌ഘാടനം ചെയ്തു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ:കെ.ശങ്കരനാരായണൻ അധ്യക്ഷനായിരുന്നു.
സ്കൂൾ പി.ടി.എ ,എസ്.എം.സി,ഡോ:ബി.ആർ അംബേദ്കർ സ്മാരക ഗ്രന്ധശാല ,എന്നിവർക്ക് പുറമേ എസ്.എഫ്.ഐ ചുനങ്ങാട് ലോക്കൽ കമ്മിറ്റി എന്നിവർ ഉപഹാരങ്ങൾ നൽകി .സ്കൂൾ പ്രധാനാദ്ധ്യാപിക ശ്രീമതി:കെ.ശൈലജ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.കൂടാതെ പുതിയതായി ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ് റൂമിന്റെ ഉദ്‌ഘാടനവും സ്കൂൾ വാർത്താ ബ്‌ളോഗ് ആയ നല്ലവർത്തയുടെ ഉദ്‌ഘാടനം ഒറ്റപ്പാലം എ.ഇ.ഓ ശ്രീ സി.സത്യപാലനും വാർഡ് മെമ്പർ ശ്രീ:കെ.ശങ്കരനാരായണനും ചേർന്ന് നിർവഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ .വി.പി സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ:എം.സുബ്രമണ്യൻ ,വാർഡ് മെമ്പർ ശ്രീ:സൈനുദ്ധീൻ .വി ,ബി.ആർ.സി ട്രെയിനർ ശ്രീ :പ്രസന്നൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി അജി തോമസ് നന്ദിയും പറഞ്ഞു.
Friday, 21 June 2019
Subscribe to:
Posts (Atom)